ആലപ്പുഴ: മനുഷ്യത്വവും ധര്‍മ്മവും പഠിപ്പിക്കുന്ന അറിവിന്‍റെ വ്യാപനത്തിന് സേവനം ചെയ്യലാണ് കാലഘട്ടത്തിന്‍റെ അനിവാര്യതയെന്ന് ഹാശിമിയ്യ ജനറല്‍ സെക്രട്ടറി പി.കെ. ബാദ്ഷ സഖാഫി. തിരുദര്‍ശനങ്ങളെ പഠിച്ചും പഠിപ്പിച്ചും പരിശീലിച്ചുമാണ് മനുഷ്യന്‍ സാത്തികനാകേണ്ടത്. ഇതിനുള്ള അവസരങ്ങളെ അവഗണിക്കുകയോ ദുഷ്കരമാക്കുകയോ ചെയ്യുന്നത് വന്‍പാപമാണ്. അദ്ദേഹം പറഞ്ഞു. ഹാശിമിയ്യ ശരീഅത്ത് കോളേജില്‍ ആരംഭിച്ച ‘ദൗറത്തുല്‍ ഹദീസ്’ കോഴ്സില്‍ സ്വഹീഹുല്‍ ബുഖാരി ഓതിക്കൊടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിന്‍സിപ്പാള്‍ എം.എ. അബ്ദുല്‍ റഷീദ് മദനി അദ്ധ്യക്ഷം വഹിച്ചു. സയ്യിദ് സമീര്‍ തങ്ങള്‍ ഐദ്രൂസി പ്രാര്‍ത്ഥന നടത്തി. പുന്നപ്ര അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, എ. അബ്ദുറഹീം സഖാഫി, കെ.എന്‍ ജഅ്ഫര്‍ സാദിഖ് സിദ്ദീഖി, എസ്. അഷ്റഫ് സഖാഫി, ജാഫര്‍ മദനി, സി.കെ.എം ശാഫി സിദ്ദീഖി, കെ.എ. ശറഫുദ്ദീന്‍ സഖാഫി, എസ്. നസീര്‍, ഒ. മുഹമ്മദാലി, കെ.എം. ഷരീഫ് ഹാജി, ബഷീര്‍ മുസ്ലിയാര്‍ വട്ടപ്പള്ളി സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *